കോഴിക്കോട്: മീഞ്ചന്ത രാമകൃഷ്ണമിഷന്‍ സേവാശ്രമത്തില്‍ നവീകരിച്ച ആശുപത്രിയുടെ ഉദ്ഘാടനം ഡിസംബര്‍ 25ന് രാവിലെ 8.30ന് ഉദ്ഘാടനം ചെയ്യും. ശ്രീരാമകൃഷ്ണാശ്രമം ട്രസ്റ്റിയും മൈസൂര്‍ രാമകൃഷ്ണാശ്രമം അദ്ധ്യക്ഷനുമായ സ്വാമി മുക്തിദാനന്ദ ഉദ്ഘാടനം നിര്‍വഹിക്കും. എക്സ്റേ, അള്‍ട്രാ സൗണ്ട് സ്കാന്‍, തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ പുതിയ ആശുപത്രിയിലുണ്ടാവും. രജിസ്ട്രേഷന് ഫീസ് 20 രൂപയും സ്പെഷ്യാലിറ്റി ചികിത്സക്ക് 50 രൂപയുമാണ് ഈടാക്കുക. രാവിലെ 10 മുതല്‍ 5 വരെ സേവനം ലഭ്യമാകുമെന്ന് രാമകൃഷ്ണ സേവാശ്രമം സെക്രട്ടറി സ്വാമി വിനിശ്ചലാനന്ദ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വാര്‍ഷിക ആദ്ധ്യാത്മിക അന്തര്യോഗം 24 മുതല്‍ 27 വരെ നടക്കും. 24 ന് വൈകിട്ട് പ്രതിനിധികളുടെ രജിസ്ട്രേഷന് നടക്കും. 25 ന് കാലത്ത് 8.45 ന് അന്തര്യോഗത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. സ്വാമി വിനിശ്ചലാനന്ദ, സ്വാമി മുക്തിദാനന്ദ, സ്വാമി സ്വപ്രഭാനന്ദ, സ്വാമി പുണ്യാത്മാനന്ദ, സ്വാമി വിനിര്മുക്താനന്ദ, സ്വാമി ഭദ്രേശാനന്ദ, സ്വാമി ചിദാനന്ദപുരി, സ്വാമി വിണീശാനന്ദ, സ്വാമി ആപ്തലോകാനന്ദ, സ്വാമി യോഗവ്രതാനന്ദ, സ്വാമി നന്ദാത്മജാനന്ദ, സ്വാമി ഭുവനാത്മാനന്ദ, സ്വാമിനി ശിവാനന്ദപുരി, സ്വാമി ശാരദാനന്ദ സരസ്വതി തുടങ്ങിയവര്‍ ക്ലാസ്സെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ നമ്പിടി നാരായണന്, മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് പി. ശങ്കരന്‍കുട്ടി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: