കട്ടിപ്പാറ: മുത്തോറ്റി ശ്രീ മഹാദേവക്ഷേത്രത്തില്‍ ജനുവരി 17ന് അയ്യായിരം പേര് പങ്കെടുക്കുന്ന മഹാമൃത്യുഞ്ജയ യജ്ഞം നടത്തുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി എം.എ. ലിനീഷ്, ഷാന്‍ കട്ടിപ്പാറ, രാജീവ് ബാലന്, ഗിരീഷ്കുമാര്‍, അരവിന്ദന്, വിദ്യാസാഗര്‍, ജഗദീഷ്, ഭാസ്കരന്, ശശികല രവീന്ദ്രന്, പുഷ്പാബാബു, വത്സല കനകദാസ് എന്നിവരെ തിരഞ്ഞെടുത്തു. ജനുവരി 9ന് മഹാമൃത്യുഞ്ജയ യജ്ഞവിളംബര റാലി നടക്കും. 10ന് യജ്ഞശാല കാല്‍നാട്ടല്‍ കര്‍മ്മം നടക്കും. കാല്‍നാട്ടല്‍ കര്‍മ്മം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന് നിര്‍വ്വഹിക്കും. 16ന് മാതൃസമിതിയുടെ നേതൃത്വത്തില്‍ യജ്ഞദ്രവ്യ സമര്‍പ്പണ ഘോഷയാത്രയും 17ന് യജ്ഞശാല കാല്‍നാട്ടല്‍ കര്‍മ്മവും നടക്കും. കുറുമ്പ്രനാട് രാജാവ് കാര്‍ത്തികതിരുനാള്‍ രവിവര്‍മ്മ രാജ നേതൃത്വം നല്‍കും. സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ എം.പി. ലിനീഷ് അധ്യക്ഷത വഹിച്ചു. ഷാന്‍ കട്ടിപ്പാറ സംസാരിച്ചു. രാജീവ് ബാലന് സ്വാഗതവും വത്സല കനകദാസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: