സ്വച്ഛ് ഭാരത് മിഷന്‍: മുഴുവന്‍ കുടുംബങ്ങള്‍ക്കും കക്കൂസ് - കലക്ടര്‍

Wednesday 23 December 2015 12:30 pm IST

കോഴിക്കോട്:2019 ഒക്‌ടോബര്‍ രണ്ടിനകം രാജ്യത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും സ്വഛ് ഭാരത മിഷന്‍ ഫണ്ടുപയോഗിച്ച് സാനിറ്ററി കക്കൂസുകള്‍ നല്‍കി ശുചിത്വം ഉറപ്പാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ 2016 മാര്‍ച്ച് മാസത്തിനകം ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് പറഞ്ഞു. ശുചിത്വ മിഷന്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനുവേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന ഗുണഭോക്താക്കളുടെ ലിസ്റ്റില്‍ നിന്നും ജില്ലാ ശുചിത്വമിഷന്‍ ഫണ്ട് അനുവദിക്കും. ഉറവിടമാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കുന്നതിന് സമയബന്ധിതമായി പ്രൊജക്ടുകള്‍ തയ്യാറാക്കി സമര്‍പ്പിക്കും. ഗാര്‍ഹിക തലത്തില്‍ പുതിയ ശുചിത്വ അവബോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടണമെന്നും കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ ഉറവിട മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. ശുചിത്വമിഷന്‍ എക്‌സി. ഡയറക്ടര്‍ ഡോ.കെ. വാസുകി, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ പി.ജെ. ആന്റണി, ജില്ലാ അസി. കോ-ഓര്‍ഡിനേറ്റര്‍ കെ.പി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.