ശിവഗിരി തീര്‍ത്ഥാടന ദിവ്യജ്യോതി 26 ന് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തില്‍ നിന്ന് പ്രയാണം ആരംഭിക്കും

Wednesday 23 December 2015 12:31 pm IST

കോഴിക്കോട് : 83-ാം മത് ശിവഗിരി തീര്‍ത്ഥാടന വേദിയില്‍ ജ്വലിപ്പിക്കുന്നതിനുള്ള ദിവ്യജ്യോതി ഡിസംബര്‍ 26 ശനിയാഴ്ച വൈകീട്ട് 4 ന് കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കും. മലബാറില്‍ ഗുരുദേവന്‍ പ്രതിഷ്ഠാ കര്‍മ്മം നിര്‍വ്വഹിച്ച കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രം, കണ്ണൂര്‍ സുന്ദരേശ്വര ക്ഷേത്രം, തലശ്ശേരി ജഗന്നാഥ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളെ പ്രതിനിധീകരിച്ചു കൊണ്ടാണ് ഈ വര്‍ഷം കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തില്‍നിന്നും ജ്യോതി ആരംഭിക്കുന്നത്. ജ്യോതി പ്രയാണം പ്രകാശാനന്ദ സ്വാമികള്‍ ഉല്‍ഘാടനം ചെയ്യും. ചടങ്ങില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജന: സെക്രട്ടറി സ്വാമി ഋതംഭരാനന്ദ മുഖ്യ പ്രഭാഷണം നടത്തും. അനിരുദ്ധന്‍ എഴുത്തുപള്ളി ജന: കണ്‍വീനറും ശ്രീകണ്‌ഠേശ്വര ക്ഷേത്രം ഡയറക്ടര്‍മാരായ അനില്‍ കുമാര്‍ കേലാട്ട് ക്യാപ്റ്റനും, തറമ്മല്‍ പ്രസന്നകൂമാര്‍ കണ്‍വീനറും, ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ഗുരുധര്‍മ്മ പ്രചരണസഭ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് പി.പി. രാമനാഥന്‍ വൈസ്: ക്യാപ്റ്റനുമായുള്ള കമ്മിറ്റിയാണ് ദിവ്യജ്യോതി പ്രയാണ യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. ഡിസംബര്‍ 26, 27, 28, 29 തിയ്യതികളില്‍ കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലുടെ സഞ്ചരിച്ച് ഡിസംബര്‍ 29 ന് വൈകീട്ട് ശിവഗിരി മഹാസമാധിയില്‍ എത്തിച്ചേരും. 30 ന് രാവിലെ ക്ഷേത്രയോഗം ഭാരവാഹികള്‍ ജ്യോതി ശിവഗിരി മഠം സ്വാമിമാര്‍ക്ക് കൈമാറും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.