ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ പന്ത്രണ്ടു നോയമ്പ് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന അക്ഷയ സുമംഗള യജ്ഞം സമാപിച്ചു. ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി, ചീഫ് അഡ്മിനിസ്ട്രേറ്റര്‍ മണിക്കുട്ടന് നമ്പൂതിരി എന്നിവരാണ് കാര്‍മ്മികത്വം വഹിച്ചത്. രമേശ് ഇളമണ്‍ നമ്പുതിരി യജ്ഞാചാര്യനായി. 27ന് രാവിലെ ഒന്‍പതിന് കലശാഭിഷേകം. വൈകിട്ട് മൂന്നിന് തങ്ക തിരുവാഭരണ ഘോഷയാത്ര എന്നിവ നടക്കും. ആറിന് കാവടി വിളക്കും നടക്കും. 28നു രാവിലെ 9 മുതല്‍ കാവടി, കരകം, എണ്ണക്കുടം എന്നിവ എത്തിച്ചേരും. 10ന് ഏവുര് രഘുനാഥന് നായരുടെ ഓട്ടന്തുള്ളല്, ഉച്ചയ്ക്ക് ഒന്നിന് ചക്കരക്കുളത്തില്‍ ആറാട്ടും, കൊടിയിറക്കും, മഞ്ഞള്‍നീരാട്ടും നടക്കും. വൈകിട്ട് ആറിന് നടക്കുന്ന താലപ്പൊലി ഘോഷയാത്ര, ചമയക്കൊടിയിറക്ക് എന്നിവയോടെ ചടങ്ങുകള്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: