ആലപ്പുഴ: കെഎസ്ആര്‍ടിസി ഡിപ്പോയിലെ സെക്യൂരിറ്റി ജീവനക്കാരനെ കയ്യേറ്റം ചെയ്യുകയും, ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തതിന് ആലപ്പുഴ സൗത്ത് പോലീസ് 2011ല്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ആലപ്പുഴ കുതിരപ്പന്തി വാര്‍ഡില്‍ മുട്ടത്തുപറമ്പ് വീട്ടില്‍ സന്തോഷി (47)നെയാണ് ആലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ. ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. പ്രതി കായംകുളം, തിരുവല്ല ഭാഗങ്ങളില്‍ താമസിച്ച് ഹോട്ടല്‍ ജോലിയും മറ്റും ചെയ്ത് വരികയായിരുന്നു. എസ്ഐ അപ്പുക്കുട്ടന്, സിപിഒ മാരായ മധു, ഹാഷിര്‍, പോള്‍ എന്നിവരും അറസ്റ്റു ചെയ്ത സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: