പൂര്‍വ്വ സൈനിക സേവാ പരിഷത്ത് കുടുംബസംഗമം നാളെ

Wednesday 23 December 2015 8:37 pm IST

എളയാവൂര്‍: അഖില ഭാരതീയ പൂര്‍വ്വ സൈനിക സേവാ പരിഷത്ത് എളയാവൂര്‍ ഘടകത്തിന്റെ പ്രഥമ വാര്‍ഷികവും കുടുംബസംഗമവും നാളെ രാവിലെ 11 മണിക്ക് എളയാവൂര്‍ ക്ഷേത്രത്തില്‍ നടക്കും. രക്ഷാധികാരി റിട്ട കേണല്‍ കെ.മുകുന്ദന്‍ നമ്പ്യാര്‍ പതാകയുയര്‍ത്തും. തുടര്‍ന്ന് കുടുംബാംഗങ്ങളുടെ കലാ കായിക മത്സരങ്ങള്‍ അരങ്ങേറും. വൈകുന്നേരം 3 മണിക്ക് നടക്കുന്ന പരിപാടി സംസ്ഥാന പ്രസിഡണ്ട് റിട്ട കേണല്‍ കെ.രാംദാസ് ഉദ്ഘാടനം ചെയ്യും. എം.വത്സലന്‍ അധ്യക്ഷത വഹിക്കും. അഖില ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന സമിതിയംഗം അഡ്വ.എ.വി.കേശവന്‍ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ വെച്ച് 80 വയസ്സ് തികഞ്ഞ പൂര്‍വ്വ സൈനിക കാരണവന്‍മാരെ കേണല്‍ ഭാനു ഭാസ്‌കര്‍ ആദരിക്കും. ജില്ലാ സൈന്യ മാതൃശക്തി രക്ഷാധികാരി ചന്ദ്രമതി സമ്മാനദാനം നിര്‍വഹിക്കും. കേണല്‍ പി.വി.ഡി.നമ്പ്യാര്‍, വത്സന്‍ മഠത്തില്‍, പി.ആര്‍.രാജന്‍, കെ.പി.രാജേന്ദ്രന്‍, പി.രവീന്ദ്രന്‍, പി.കെ.സാവിത്രി, പി.പ്രേമജ, പി.നളിനി ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിക്കും. കെ.എ.തമ്പാന്‍ സ്വാഗതവും എം.പി.രത്‌നാകരന്‍ നന്ദിയും പറയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.