കണ്ണപുരം: പ്രണയം നടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നാറാത്ത് പാമ്പുരുത്തി സ്വദേശി അഷ്റഫ് (27)നെയാണ് വളപട്ടണം സിഐ കെ.വി.ബാബുവും സംഘവും കണ്ണൂര്‍ ബസ്സ്റ്റാന്റില് വെച്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19ന് കണ്ണപുരം സ്കൂളിലേക്ക് പുറപ്പെട്ട സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ പ്രണയംനടിച്ച് പ്രലോഭിപ്പിച്ച് ബാംഗ്ലൂരിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. വഴിമധ്യേ തട്ടിപ്പ് തിരിച്ചറിഞ്ഞ വിദ്യാര്‍ത്ഥിനി യാത്രക്കാരുടെ സഹായത്തോടെ രക്ഷപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: