ഗുരുവായൂര്‍: കുചേലദിനത്തില്‍ അവില് പൊതികളുമായി ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ആയിരങ്ങളെത്തി. പുലര്‍ച്ചെ നിര്‍മാല്യദര്‍ശനത്തിനായി നടതുറന്നത് മുതല്‍ അവില് സമര്‍പ്പണത്തിന് വന്‍ തിരക്കായിരുന്നു. രാത്രി അത്താഴ പൂജ കഴിഞ്ഞ് നട അടയ്ക്കും വരെ ഭക്തര്‍ അവില് പൊതികളുമായെത്തി. 2.5 ലക്ഷം രൂപക്കുള്ള അവിലാണ് ശീട്ടാക്കിയിരുന്നത്.
നാളികേരം, ശര്‍ക്കര, നെയ്യ്, ചുക്ക്, ജീരകം എന്നിവ ചേര്‍ത്ത് കുഴച്ച അവില് പന്തീരടി പൂജക്ക് നിവേദിച്ചു. അത്താഴപ്പൂജക്കും അവിലാണ് നിവേദിച്ചത്. നിവേദിച്ച അവില് ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്തു.
കുചേല ദിനത്തോടനുബന്ധിച്ച് ചുറ്റു വിളക്കാഘോഷവും നടന്നു. കലാമണ്ഡലം നീലകണ്ഠന് നമ്പീശന് അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തില്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ മുതല്‍ കുചേലവൃത്തം പദകച്ചേരിയും രാത്രി കുചേലവൃത്തം കഥകളിയും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: