കോട്ടയം: റബര്‍ വിലയിടിവ് രൂക്ഷമായി തുടരുന്നത് കണക്കിലെടുത്തു റബര്‍ കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനും അടിയന്തിരമായി മൊറട്ടോറിയം പ്രഖ്യാപിച്ച് ജപ്തി നടപടികളില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കാനും കേന്ദ്ര-കേരള സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് പി.സി തോമസ്. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനങ്ങള്‍ അയച്ചതായി തോമസ് അറിയിച്ചു.
കഴിഞ്ഞ കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതി ചുങ്കം 20 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായി കുറച്ചുകൊണ്ട് 2010 ഡിസംബര്‍ 22 ന് ഇറക്കിയ ഉത്തരവുപ്രകാരം 5ലക്ഷത്തില്‍പരം ടണ്‍ റബര്‍ ആവശ്യത്തിലധികമായി ഇറക്കുമതി ചെയ്തു സ്റ്റോക്ക് ചെയ്തിരിക്കുന്നത് റബര്‍ വില കുത്തനെ ഇടിയുവാന്‍ കാരണമായി. ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ 25 ശതമാനമായി ചുങ്കം
വര്‍ദ്ധിപ്പിച്ചെങ്കിലും അധിക സ്റ്റോക്ക്മൂലം വില വര്‍ദ്ധിക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതി ഗുണപരമാണ്. എന്നാല്‍ വന്കടത്തില് മുങ്ങിയ കര്‍ഷകരെ രക്ഷിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ ഇടപെടണം. കേന്ദ്രസര്‍ക്കാരും അതിനുള്ള നടപടി സ്വീകരിക്കണമെന്നും തോമസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: