ദേശീയ സബ് ജൂനിയര്‍ ടെന്നിക്കോയ്റ്റ്: തമിഴ്‌നാട് ചാമ്പ്യന്‍, കേരളം റണ്ണറപ്പ്

Wednesday 23 December 2015 10:37 pm IST

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലെ കോട്ടപ്പാറ പേരൂര്‍ സദ്ഗുരു പബ്ലിക് സ്‌കൂളില്‍ നടന്ന ദേശീയ സബ് ജൂനിയര്‍ ടെന്നിക്കോയ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 22 പോയിന്റുകള്‍ നേടി തമിഴ്‌നാട് ഓവറോള്‍ ചാമ്പ്യന്മാരായി. 16 പോയിന്റ് നേടി കേരളം റണ്ണറപ്പ്.  ടീം ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളം തമിഴ്‌നാടിനെയും (30), പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പോണ്ടിച്ചേരിയെ (30) തമിഴ്‌നാടും പരാജയപ്പെടുത്തി. ഇന്റുഡല്‍സ് മല്‍സരത്തില്‍ ഇന്ത്യയിലെ മികച്ച കളിക്കാരനായി കേരള ടീമിന്റെ ക്യാപ്റ്റന്‍ അജയ് അര്‍ജ്ജുനെ തെരഞ്ഞെടുത്തു. മാവേലിക്കര മറ്റം സെന്റ് ജോസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. മികച്ച കളിക്കാരിയായി കര്‍ണ്ണാടകയിലെ ബാംഗ്ലൂര്‍ സിംഗാള്‍ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി കീര്‍ത്തനയെ തെരഞ്ഞെടുത്തു. ഡബിള്‍സില്‍ പോണ്ടിച്ചേരിയിലെ മുഹമ്മദ് ആഷിക്ക് അലി, പ്രദീപ്, ഗേള്‍സില്‍ കേരളത്തിലെ അര്‍ച്ചിത, പ്രൃഥ്യാ ലക്ഷ്മി, മിക്‌സഡ് ഡബിള്‍സില്‍ തമിഴ്‌നാടിന്റെ സൂര്യ, ജനരത്‌നി എന്നിവരെയും തെരഞ്ഞെടുത്തു. കശ്മീര്‍, ആന്ധ്ര, തെലുങ്കാന, പോണ്ടിച്ചേരി, തമിഴ്‌നാട്, ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഒഡീഷ, കര്‍ണ്ണാടക, കേരളമുള്‍പ്പെടെ 16 സംസ്ഥാനങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. കെ. കുഞ്ഞിരാമന്‍ എംഎല്‍എ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. എ. വേലായുധന്‍ അധ്യക്ഷത വഹിച്ചു. ബി.എസ്. നാഗരാജ്, ആര്‍ക്കിടെക്റ്റ് കെ. ദാമോദരന്‍, ഹിറ്റ്‌ലര്‍ ജോര്‍ജ്ജ്, എം. കുഞ്ഞമ്പുപൊതുവാള്‍ എന്നിവര്‍ സംസാരിച്ചു. പ്രൊഫസര്‍ രഘുനാഥ് സ്വാഗതവും, ആര്‍. രാമനാഥന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.