പട്ടാപ്പകല്‍ നടുറോഡില്‍ പിടിച്ചുപറി; പ്രതികള്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും പിഴയും

Wednesday 23 December 2015 10:36 pm IST

തൊടുപുഴ:  പട്ടാപകല്‍ നടുറോഡില്‍ പിടിച്ചുപറി നടത്തിയപ്രതികള്‍ക്ക് അഞ്ച് വര്‍ഷം വീതം കഠിന തടവിനും പിഴയും നല്‍കാന്‍ തൊടുപുഴ മൂന്നാം അഡീഷണല്‍ സെക്ഷന്‍ ജഡ്ജി കെ ആര്‍ മധുകുമാര്‍ ശിക്ഷ വിധിച്ചു. വാഴപ്പിള്ളി കോഴിപ്പിള്ളി മീനാംകുടി സജി(41), പള്ളിവാസല്‍ പനമ്പില്‍ ദര്‍ശന്‍(43), തൃക്കാരിയൂര്‍ ആയക്കാട്ടുകരയില്‍ സജി(34),  മന്നാംകണ്ടം വെള്ളാപ്പള്ളില്‍ നിഷാദ്(42),  കിഴക്കേടത്ത് അരുണ്‍കുമാര്‍(26) എന്നിവരാണ് കേസിലെ പ്രതികള്‍. സജി, ദര്‍ശന്‍ എന്നിവരെ അഞ്ചുവര്‍ഷം വീതം കഠിന തടവിനും സജി, നിഷാദ്,അരുണ്‍കുമാര്‍ എന്നിവരെ നാലുവര്‍ഷം വീതം കഠിന തടവിനുമാണ് ശിക്ഷിച്ചത്. എല്ലാ പ്രതികളും 40000 രൂപ വീതം പിഴയും അടക്കണം. 2012 ജൂലൈ 1 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാരമംഗലം പനങ്കിമാലില്‍ ജോയി(52) യ്ക്ക് അംബാസിഡര്‍ കാര്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കൊണ്ടുപോയി പോതമേട് വ്യൂപോയിന്റ് ഭാഗത്തെ തേയിലക്കാട്ടില്‍ വച്ച് മര്‍ദ്ദിച്ച് അവശനാക്കി കൈയ്യിലുണ്ടായിരുന്ന 60800 രൂപയും ഫോണും പ്രതികള്‍ കൈക്കലാക്കുകയായിരുന്നു. മൂന്നാര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ഡി മോഹനന്‍ അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂട്ടര്‍ നൂര്‍സമീര്‍ കോടതിയില്‍ ഹാജരായി. പ്രതികള്‍ 5 പേരും ഉപയോഗിച്ച മൊബൈല്‍ ഫോണുകളില്‍ നിന്നും സംഭവ ദിവസവും തലേദിവസവും പിറ്റേദിവസവും ഉണ്ടായിട്ടുള്ള ടെലിഫോണ്‍ കോളുകളുടെ വിവരങ്ങളാണ് കേസില്‍ നിര്‍ണ്ണായക തെളിവായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.