പൂര്‍വ്വ സൈനിക ജില്ലാ സമ്മേളനം

Wednesday 23 December 2015 10:54 pm IST

തിരുവനന്തപുരം: പൂര്‍വ്വസൈനിക പരിഷത്ത് ജില്ലാ സമ്മേളനവും കുടുംബസംഗമവും ഇന്നു രാവിലെ 10ന് ഭാരതീയ വിചാരകേന്ദ്രത്തില്‍ വച്ച് നടക്കും. ജില്ലാ പ്രസിഡന്റ് കമാന്റന്റ് കെആര്‍സി നായരുടെ അധ്യക്ഷതയില്‍ കൂടുന്ന യോഗം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ ദീപ പ്രോജ്വലനം നടത്തും. സംസ്ഥാന പ്രസിഡന്റ് കേണല്‍ റിട്ട. കേണല്‍ രാമദാസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. പൂര്‍വ്വസൈനിക സേവാപരിഷത്ത് സംസ്ഥാന സംഘടനാ സെക്രട്ടറി കെ. സേതുമാധവന്‍ മുഖ്യപ്രഭാഷണം നടത്തും. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, ദേശീയ സമിതി അംഗം കരമന ജയന്‍, കേണല്‍ ഡി. പ്രസന്നന്‍, കേണല്‍ ആര്‍.ജി. നായര്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ കരമന അജിത്, നേമം വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്‍. ഗോപന്‍, എംബിപിഎസ്എസ്പി ജില്ലാ രക്ഷാധികാരി ക്യാപ്റ്റന്‍ കെ.പി. നായര്‍, ജില്ലാ വൈസ് പ്രസിഡന്റ് ക്യാപ്റ്റന്‍ സിആര്‍സി മേനോന്‍, എന്നിവര്‍ സംബന്ധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.