ജിസാന്‍: സൗദി അറേബ്യയിലെ ജിസാന്‍ ജനറല്‍ ആശുപത്രിയില്‍ തീപിടിച്ച് 25 പേര് മരിച്ചു. 107 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ പലരേയും ഇനിയും തിരിച്ചറിയാനുണ്ട്.
ഇന്ന് പുലര്‍ച്ചേ 2.30 നാണ് സംഭവം നടന്നത്. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. പിന്നീട് ഇത് പ്രസവ വാര്‍ഡിലേക്ക് പടരുകയായിരുന്നു. പരുക്കേറ്റവരെ സമീപത്തുളള ആശുപത്രിയിലേയ്ക്ക് മാറ്റി.
ആശുപത്രയിലെ ഒന്നാം നിലയിലാണ് ഐസി പ്രവര്‍ത്തിക്കുന്നത്. തീപിടുത്തത്തിന്റെ കാരണം ഇത് വരെ വ്യക്തമായിട്ടില്ല. 25 അഗ്നിശമന സേനാ യൂണിറ്റുകള്‍ തീയണക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സംഭവസ്ഥലം സൗദി പോലീസിന്റെ നിയന്ത്രണത്തിലാണ്. നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന ആശുപത്രിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: