സൗദിയില്‍ പീഡിപ്പിക്കപ്പെട്ട മലയാളികളെ ഈയാഴ്ച നാട്ടിലെത്തിക്കുമെന്ന് സുഷമ

Thursday 24 December 2015 7:02 pm IST

ന്യൂദല്‍ഹി: സൗദി അറേബ്യയില്‍ സ്‌പോണ്‍സറുടെ ക്രൂരമര്‍ദ്ദനത്തിനിരയായ മൂന്ന് ഭാരതീയരെ ഒരാഴ്ചക്കുള്ളില്‍ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. കേരളത്തിലെ ഹരിപ്പാട് സ്വദേശികളായ മൂന്ന് പേരെയും റിക്രൂട്ടിങ് ഏജന്‍സി വാഗ്ദാനം ചെയ്ത ജോലി നല്‍കാതെ പറ്റിക്കുകയായിരുന്നു. സൗദിയില്‍ ഇവരെ മരപ്പലകയ്ക്ക് അടിക്കുന്ന ദൃശ്യങ്ങള്‍ വാട്ട്‌സ്ആപ്പിലൂടെത്ത് പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ സൗദി പോലീസുമായി ബന്ധപ്പെട്ടാണ് ഇവരുടെ മടങ്ങിവരവ് ഉറപ്പാക്കിയത്. ഇവര്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പാടാക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കപ്പെട്ട വിഷയം ഏറ്റെടുത്ത് ഭാരതീയരെ മോചിപ്പിക്കുന്നത് ഇതാദ്യമായിട്ടാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.