കാഞ്ഞങ്ങാട്: ബോണസ് വരുമാന പരിധിയും ബോണസും ഉയര്‍ത്തിയ നരേന്ദ്രമോദി സര്‍ക്കാരിനെ ഭാരതീയ രാജ്യ പെന്‍ഷനേഴ്സ് സംഘ് അഭിനന്ദിച്ചു.
മുന്‍ കേന്ദ്ര സര്‍ക്കാരുകളില്‍ നിന്നും വ്യത്യസ്ഥമായി ബോണസ് അര്‍ഹതയ്ക്കുളള വരുമാന പരിധി 10000 രൂപയില്‍ നിന്ന് 21000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.
ബോണസ് 3500 രൂപയില്‍ നിന്ന് 7000 രൂപയായും ഉയര്‍ത്തി. ബില്‍ നിയമസഭയില്‍ പാസാക്കുക വഴി സര്‍ക്കാര്‍ ജീവനക്കാരോട് അനുഭാവപൂര്‍വമായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ പ്രകടമാക്കിയതെന്ന് ഭാരതീയ രാജ്യ പെന്‍ഷനേഴ്സ് മഹാസംഘ് അഖിലേന്ത്യ അധ്യക്ഷന്‍ സി.എച്ച്.സുരേഷ് അഭിപ്രായപ്പെട്ടു.
അടുത്ത ബജറ്റില്‍ ആദായനികുതി പരിധി രണ്ടര ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി ഉയര്‍ത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: