ഇടുക്കി: ഓട്ടോറിക്ഷയില്‍ കറങ്ങി നടന്ന് മദ്യവില്‍പ്പന നടത്തി വന്നയാള്‍ പിടിയില്‍. പഴയരിക്കണ്ടം കുടുക്കാകണ്ടം ഒറ്റപ്ലാക്കല്‍ ജോണി (42) ആണ് പിടിയിലായത്. പ്രതിയുപയോഗിച്ച ഓട്ടോറിക്ഷയും 10 ലിറ്റര്‍ വിദേശ മദ്യവും മദ്യം വിറ്റ വകയില്‍ കൈയില്‍ സൂക്ഷിച്ചിരുന്ന 8525 രൂപയും പോലീസ് പിടിച്ചെടുത്തു. ഇന്നലെ ഉച്ചക്ക് 2 മണിയോടെ പിള്ളസിറ്റിക്ക് സമീപം റോഡരികില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പ്രതിക്കെതിരെ നിരവധി പരാധികള്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജോണി കുടുങ്ങുന്നത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കഞ്ഞിക്കുഴി എസ്ഐയുടെ നേത്യത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: