ജീവിതം ധന്യമാക്കണം

Thursday 24 December 2015 7:58 pm IST

അന്തകാലേ ച മാമേവ സ്മരൻ മുക്ത്വാ കളേബരം യഃ പ്രയാതി സമദ്ഭാവം യാതി നാസ്ത്യത്ര സംശയഃ ഇത്ര ദീർഘവും മഹത്തരവുമായ മനുഷ്യജന്മം ലഭിച്ചിട്ടും ധർമ്മ പരമായ ജീവിതം ലഭിക്കുന്നതിന് മനുഷ്യനുകഴിയാതെ പോകുന്നു. ഓരോകാലഘട്ടങ്ങളിലും അതാതു വിഷയങ്ങളിൽ മനസ്സുമുഴുകിക്കഴിയുന്നതിനാൽ ഈശ്വരഭജനത്തിനുമാത്രം സമയമില്ലാതെ പോകുക എന്നതാണ്, മായാ ബദ്ധനായ മനുഷ്യന്റെ പ്രത്യേകത എന്നതത്വമാണ് ഈശ്ലോകത്തിൽ. യൗവ്വനശക്തിയും കഴിവും നഷ്ടപ്പെട്ട് വാർദ്ധക്യം മൂലം അവശനായി ക്കഴിയുമ്പോൾ പിന്നെ എങ്ങനെ ഈശ്വരഭജനംചെയ്യാൻ സാധിക്കും? യൗവ്വനകാലം നഷ്ടപ്പെട്ടിട്ട് അവശമായ വാർദ്ധക്യത്തിൽ ഈശ്വരഭജനം ചെയ്യാമെന്നു വിചാരിയ്ക്കുന്നവരുടെ അവസ്ഥയെ ഭർതൃഹരി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു. യാവദ് സ്വസ്ഥമിദം ശരീരമരുജം യാവജ്ജരാദൂരതോ യാവച്ചേന്ദ്രിയ ശക്തിരപ്രതിഹതാ യാവൽക്ഷയോ നായുഷഃ ആത്മശ്രേയസിതാവദേവവിദുഷാ കാര്യഃ പ്രയത്‌നോ മഹാൻ സന്ദീപ്‌തേ,ഭവനേ തു കൂപഖനനം പ്രത്യുദ്യമഃ, കീ ദൃശഃ (വൈരാഗ്യശതകം,15) ശരീരം രോഗമില്ലാതിരിയ്ക്കുന്നിടത്തോളവും വാർദ്ധക്യം ബാധിക്കാതിരിക്കുന്നിടത്തോളവും പഞ്ചേന്ദ്രിയശക്തി കുറയാതിരിക്കുന്നിടത്തോളവും ആയുക്ഷയം വരാത്തിടത്തോളവും വിദ്വാന്മാർ ആത്മശ്രേയസ്സിനായി കടുംപ്രയത്‌നം ചെയ്യണം. വീടു കത്തുമ്പോൾ കിണറുകുഴിക്കുന്നതുകൊണ്ടന്തു പ്രയോജനം?  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.