6,944 കോടി രൂപയുടെ വായ്പാ സാധ്യത

Thursday 24 December 2015 8:13 pm IST

ആലപ്പുഴ: ജില്ലയുടെ സമഗ്രവികസനത്തിലൂന്നിയുള്ള വികസന സാധ്യതാ വായ്പാ രൂപരേഖ എഡിഎം ടി.ആര്‍. ആസാദ് പ്രകാശനം ചെയ്തു. രൂപരേഖയുടെ ആദ്യപതിപ്പ് എസ്ബിറ്റി ഡിജിഎം ഡാലിയ സ്‌കറിയയ്ക്ക് നല്‍കിയാണ് പ്രകാശനം ചെയ്തത്. അടുത്ത സാമ്പത്തിക വര്‍ഷം 6,944 കോടി രൂപയുടെ വായ്പാ സാധ്യതയാണ് കണക്കാക്കുന്നത്. ഇതില്‍ 40 ശതമാനം കാര്‍ഷിക മേഖലയ്ക്കും 53 ശതമാനം സൂഷ്മ-ചെറുകിട സംരഭങ്ങള്‍ക്കും ഏഴു ശതമാനം മറ്റു മുന്‍ഗണന വിഭാഗങ്ങളായ ഭവന നിര്‍മാണ വായ്പ, വിദ്യാഭ്യാസ വായ്പ, സ്വാശ്രയ സംഘങ്ങള്‍ക്കുള്ള വായ്പ എന്നിവയ്ക്കുമായി മാറ്റിവച്ചു. ചെറുകിട കര്‍ഷകര്‍ക്ക് അനുബന്ധവരുമാന മാര്‍ഗമായി മൂന്നു പ്രാദേശിക വികസന പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. ചെറുകിട ക്ഷീരോല്‍പാദന യൂണിറ്റുകള്‍, താറാവ് നഴ്‌സറി, പച്ചക്കറി മഴമറ കൃഷി എന്നിവയാണ് പദ്ധതികള്‍. കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസന വകുപ്പുകളും ബാങ്കുകളും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കാനുദ്ദേശിക്കുത്. ജില്ലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി 601 കോടി രൂപയുടെ 391 പദ്ധതികളാണ് ജില്ലയില്‍ നബാര്‍ഡിന്റെ ആര്‍ഐഡിഎഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്നത്. വികസന സാധ്യതാ വായ്പാ രൂപരേഖ അടിസ്ഥാനമാക്കിയാണ് ജില്ലാതല ക്രെഡിറ്റ് പ്ലാന്‍ തയാറാക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.