കൊച്ചി: ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് 29, 30 തീയതികളില്‍ കൊച്ചിയില്‍. 29ന് ആലുവ തന്ത്രവിദ്യാപീഠത്തില്‍ ശൈക്ഷണിക ഭവനത്തി (അക്കാദമിക് ബ്ലോക്ക്) ന്റെയും അതിഥി മന്ദിരത്തിന്റെയും ഉദ്ഘാടനം അദ്ദേഹം നിര്‍വ്വഹിക്കും. വൈകിട്ട് 7.30ന് നടക്കുന്ന സമര്‍പ്പണ സഭയില്‍ വിദ്യാപീഠം പ്രസിഡണ്ട് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിക്കും.
രക്ഷാധികാരി പി.ഇ.ബി. മേനോന്, സിനിമാനടന് ദേവന്, ഉത്രാടം തിരുനാള്‍ ഫൗണ്ടേഷന് ജനറല്‍ സെക്രട്ടറി ജി. രാജ്മോഹന്‍, തന്ത്രവിദ്യാപീഠം കുലപതി പ്രൊഫ.പി.എം. ഗോപി, സെക്രട്ടറി എന്‍. ബാലമുരളി എന്നിവര്‍ സംബന്ധിക്കും.
ഉത്രാടം തിരുനാള്‍ ഫൗണ്ടേഷനു വേണ്ടി ചെയര്‍മാനും യുഎഇ എക്സ്ചേഞ്ച് മാനേജിംഗ് ഡയറക്ടറുമായ ബി.ആര്. ഷെട്ടിയാണ് ഒന്നര കോടിയോളം രൂപ മുടക്കി ശൈക്ഷണിക ഭവനവും ശിതീകരിച്ച അതിഥി മന്ദിരവും നിര്‍മ്മിച്ചത്. 30നും സര്‍സംഘചാലക് കൊച്ചിയിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: