ബൗദ്ധിക സ്വത്തവകാശം പാഠ്യവിഷയമാക്കണം

Thursday 24 December 2015 8:59 pm IST

ആലപ്പുഴ: ഇന്നത്തെ സാമ്പത്തിക മേഖലയ്ക്ക് അനിവാര്യ വിഷയമായ ബൗദ്ധിക സ്വത്തവകാശത്തെപ്പറ്റി യുവതലമുറ ഇന്നും നിരക്ഷരരാണെന്നും അതിനാല്‍ ബൗദ്ധിക സ്വത്തവകാശം നിര്‍ബന്ധ പാഠ്യവിഷയമാക്കണമെന്നും ജി സുധാകരന്‍ എം എല്‍ എ പറഞ്ഞു. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, സംസ്ഥാന പേറ്റന്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ്, സീ ഗിഫിറ്റ് ആലപ്പുഴയും സംയുക്തമായി സംഘടിപ്പിച്ച ബൗദ്ധിക സ്വത്തും സംരംഭകത്വ വികസനവും വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക വിപണിയെ നിയന്ത്രിക്കുന്ന കുത്തക രാഷ്ട്രങ്ങളുടെ ചൂഷണത്തെ തടയാന്‍ ബൗദ്ധിക സ്വത്തവകാശ ബോധവത്ക്കരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. അജിത്ത് പ്രഭു അധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.