തൊടുപുഴ: വെങ്ങല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനില്‍ നിയന്ത്രണം വിട്ട കാര്‍ കടയും വൈദ്യുതി പോസ്റ്റും തകര്‍ത്തു. ബുധനാഴ്ച രാത്രി 11.30 യോടെയാണ് അപകടം ഉണ്ടായത്.മൂവാറ്റുപുഴ ഭാഗത്ത് നിന്നും വന്ന കാര്‍ ഇടിച്ച് റോഡരികിലെ ഓറഞ്ച് കട പൂര്‍ണ്ണമായും തകര്‍ന്നു. രാത്രിയായിരുന്നതിനാല്‍ കടയില്‍ ആരും ഉണ്ടായിരുന്നില്ല. അപകടത്തില്‍ ഇന്‍ഡിക കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. റോഡില്‍ മുഴുവന്‍ ഓറഞ്ച് ചിതറി കിടക്കുകയാണ്. വൈദ്യുതി പോസ്റ്റ് തകര്‍ന്നതോടെ പ്രദേശത്തെ വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടു കാര്‍ ഓടിച്ചിരുന്ന തെക്കുംഭാഗം സ്വദേശി ബിജു തോമസിന് പരിക്കേറ്റു. ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപ്രതീക്ഷിതമായി നിയമം തെറ്റിച്ച് പാഞ്ഞ് വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: