മണ്ഡലപൂജയും തിരുവാതിരയും; ലണ്ടന്‍ ഹിന്ദു ഐക്യവേദി സത്സംഗം 26 ന്

Thursday 24 December 2015 9:12 pm IST

ലണ്ടന്‍: ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ നാളെ മണ്ഡലപൂജ. ഇതോടൊപ്പം തിരുവാതിരയും കൊണ്ടാടും. ഇത് രണ്ടാം തവണയാണ് ലണ്ടന്‍ ഹിന്ദു ഐക്യവേദി യു കെ യില്‍ തിരുവാതിര ആഘോഷങ്ങള്‍ നടത്തുന്നത്. പ്രത്യേകം തയാറാക്കുന്ന താല്കാലിക ക്ഷേത്രത്തില്‍ ശ്രീധര്‍മ്മശാസ്താവിന് പടിപൂജയും ദീപാരാധനയും നടക്കും. തിരുവാതിരയോടനുബന്ധിച്ച് പുഴുക്കും ഉണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.