ആര്‍എസ്എസ് കാര്യാലയം അക്രമിച്ചു

Thursday 24 December 2015 10:15 pm IST

കൂത്തുപറമ്പ്: ആര്‍എസ്എസ് കാര്യാലയം സിപിഎം സംഘം അക്രമിച്ചു തകര്‍ത്തു. ആയിത്തറയിലെ ഹെഡ്‌ഗേവാര്‍ സ്മൃതി സേവാ മന്ദിരത്തിന് നേരെയാണ് കഴിഞ്ഞദിവസം അക്രമമുണ്ടായത്. ചുമര് കരിയോയില്‍ തേച്ച് വികൃതമാക്കുകയും കാര്യാലയത്തിനുള്ളിലുണ്ടായിരുന്ന കസേരകളും മറ്റ് ഫര്‍ണിച്ചറുകളും അടിച്ചു തകര്‍ക്കുകയും ചെയ്തു. ഇവിടെയുണ്ടായിരുന്ന കൊടികളും ബോര്‍ഡും പിഴുതുമാറ്റിയിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെയായിരുന്നു അക്രമം. ഏറെക്കാലമായി സമാധാന്തരീക്ഷം നിലനില്‍ക്കുന്ന ആയിത്തറ മേഖലയില്‍ കരുതിക്കൂട്ടി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള സിപിഎം നീക്കമാണ് കാര്യാലയം അക്രമണം. കൂത്തുപറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.