പെരുമ്പാവൂര്‍: കേരള ആര്‍ട്ട് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ജില്ലാ ടൂറിസം സര്‍ക്കിളില്‍ ഉള്‍പ്പെട്ട ഇരിങ്ങോള്‍ നാഗഞ്ചേരി മനയില്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര ചിത്രപ്രദര്‍ശനം നാളെ തുടങ്ങും. പ്രദര്‍ശനത്തില്‍ ഇന്ത്യ ഉള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്തരായ ചിത്രകാരന്മാരുടെ 25 ഓളം ചിത്രങ്ങളാണ് ഉണ്ടാകുക. ഇന്ത്യയില്‍ നിന്ന് എറണാകുളം സ്വദേശി ആര്.ജയന്ത്കുമാറിന്റേയും മാനന്തവാടിയിലെ ജിന്‍സ് ഫാന്റസിയുടേയും ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ വിയറ്റ്നാം, പോളണ്ട്, യുഎസ്എ, നെതര്‍ലാന്റ്, സ്പെയിന്, കൊസാവോ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് ഒരുക്കുന്നത്. ഒരു കോടി മുടക്കിയുള്ള നാഗഞ്ചേരി മനയുടെ പുനരുദ്ധാരണത്തിന് ശേഷം നടക്കുന്ന ആദ്യത്തെ പൊതുപരിപാടിയാണ് ‘നടുമുറ്റം 2015’ എന്ന പേരില്‍ സംഘടിപ്പിച്ചിരിക്കുന്ന അന്താരാഷ്ട്ര ചിത്രപ്രദര്‍ശനം. നാളെ വൈകിട്ട 4-ന് നാഗഞ്ചേരി മനയില്‍ സാജുപോള്‍ എംഎല്‍എ പ്രദര്ശനംഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷന് സെക്രട്ടറി വര്‍ഗീസ് തെറ്റയില്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കാര്‍ട്ടൂണിസ്റ്റ് യേശുദാസന് മുഖ്യാതിഥിയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: