കോഴിക്കോട്: സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകം തന്നെയാകാമെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ. സ്വാമിയെ കൊന്ന് പുഴയില്‍ തള്ളിയതാകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
പുഴയോട് ചേര്‍ന്ന കല്‍ക്കെട്ടില്‍ നിന്ന് മൃതദേഹം കണ്ടെടുത്തതില്‍ ദുരൂഹതയുണ്ട്. മൃതദേഹം തെരയുമ്പോള്‍ ഒരാള്‍ മറുകരയിലേക്ക് നീന്തുന്നത് കണ്ടിരുന്നു. നെറ്റിയിലെ മുറിവ് ഇടിക്കട്ട കൊണ്ട് ഇടിച്ചതിന്റേതാകാം. ഇതിന് സമാനമായ മുറിവാണ് നെറ്റിയില്‍ ഉണ്ടായിരുന്നതെന്നും സ്വാമി പ്രകാശാനന്ദ ചൂണ്ടിക്കാട്ടി.
അന്വേഷണഉദ്യോഗസ്ഥര്‍ ചോദിച്ചാല്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ശിവഗിരി മഠം പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: