ന്യൂദല്‍ഹി: പാക് സന്ദര്‍ശനം നടത്തി ചരിത്രം കുറിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് ബിജെപി. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ അന്തരീക്ഷം മാറുകയാണെന്ന് ബിജെപി വക്താവ് എം.ജെ. അക്ബര്‍ പറഞ്ഞു. ഇരു നേതാക്കളും തമ്മിലുള്ള വ്യക്തിബന്ധം വളരെയേറെ മികച്ച നിലയിലാണ് പുരോഗമിക്കുന്നത്.
സമാധാനത്തിനായി പാക് പ്രധാനമന്ത്രി നടത്തുന്ന പരിശ്രമങ്ങളെ ബിജെപി അഭിനന്ദിച്ചു. പരിവര്‍ത്തനങ്ങളുടെ നേതാവായ മോദിയുടെ നേതൃത്വം രാജ്യത്തിന് വളരെയേറെ നേട്ടം കൊണ്ടുവരുമെന്നും അക്ബര്‍ പറഞ്ഞു.
സമാധാനം എന്നത് നിലവിലുള്ള അവസ്ഥയല്ലെന്ന് നമുക്കറിയാം. അതിനായി ഇനിയും ഒട്ടേറെ മുന്നോട്ടുപോകാനുണ്ട്. വലിയ തുടക്കമാണിത്. ഇരുരാജ്യങ്ങളിലെയും പൊതുസമൂഹത്തില്‍ നിന്നും ലഭിച്ചിരിക്കുന്ന അനുകൂല പ്രതികരണം മോദിക്ക് മുന്നോട്ടുപോകാനുള്ള പിന്തുണയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: