തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഇരുപതോളം പുരസ്കാരങ്ങള്‍ക്ക് അസോസിയേഷന് സംസ്ഥാനഘടകം അര്‍ഹമായി. ഏറ്റവും നല്ല സംസ്ഥാന പ്രസിഡന്റായി ഐഎംഎ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ശ്രീജിത്ത് എന്‍. കുമാറിനെയും സംസ്ഥാന സെക്രട്ടറിയായി ഐഎംഎയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ഡോ. എ.വി. ജയകൃഷ്ണനെയും തെരഞ്ഞെടുത്തു. ന്യൂദല്‍ഹിയില്‍ ആരംഭിച്ച ഐഎംഎ ദേശീയ സമ്മേളനത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.
ഐഎംഎ മുന്‍ വൈസ് പ്രസിഡന്റുമാരായ ഡോ. വി. ശശിധരന്‍പിള്ള (കൊല്ലം), ഡോ. വി.ജി. പ്രദീപ്കുമാര്‍ എന്നിവര്‍ മികച്ച സേവനത്തിനുള്ള പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി. ദേശീയ തലത്തില്‍ ഏറ്റവും നല്ല ശാഖയ്ക്കുള്ള അവാര്‍ഡ് കേരളത്തിലെ ഐഎംഎ കുന്നംകുളം ബ്രാഞ്ചിനാണ്. ഏറ്റവും നല്ല ബ്രാഞ്ച് പ്രസിഡന്റായി ഡോ. കോശി ജോര്‍ജ് (കുന്നംകുളം മുന്‍ പ്രസിഡന്റ്), സെക്രട്ടറിയായി ഡോ. പി.കെ. സാജു (കുന്നംകുളം മുന്‍ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. കോഴിക്കോട് ബ്രാഞ്ച് പ്രസിഡന്റ് ഡോ. അജിത്ത് ഭാസ്കറിന് ബ്രാഞ്ച് തല പ്രത്യേക അംഗീകാരം ലഭിച്ചു. ദേശീയ തലത്തിലെ ഡോക്ടര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡിന് ഐഎംഎ തിരുവനന്തപുരം ബ്രാഞ്ച് സെക്രട്ടറി ഡോ. മുഹമ്മദ് ഷാഫി, ഐഎംഎ ഇമേജ് സെക്രട്ടറി ഡോ. ജോസഫ് ബെനവന്‍ എന്നിവരെ തെരഞ്ഞെടുത്തു.
ഡോ. കെ. ജയറാം, ഡോ. റോയി എബ്രഹാം കള്ളിവയലില്‍, ഡോ. ആര്.വി. അശോകന്, ഡോ. അലക്സ് ഫ്രാങ്ക്ളിന്, ഡോ. കെ.വി. ദേവദാസ്, ഡോ. സൂസന് സാമുവല്‍, ഡോ. വി. വിജയചന്ദ്രന്‍, ഡോ. പി.എന്‍. ഷൈലജ, ഡോ. നിഷ ഭവാനി എന്നിവര്‍ക്ക് ആരോഗ്യപ്രവര്‍ത്തന, ഗവേഷണ മേഖലകളില്‍ വിവിധ പുരസ്കാരങ്ങള്‍ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: