ചേര്‍ത്തല: മരുത്തോര്‍വട്ടം ധന്വന്തരീക്ഷേത്രത്തല് നടക്കുന്ന അഖിലഭാരത ഭാഗവത മഹാസത്രം ഇന്നു സമാപിക്കും. ഉച്ചയ്ക്ക് 12.15ന് സമര്‍പ്പണ സമ്മേളനം കെ.സി.വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. പി. തിലോത്തമന് എംഎല്‍എ ഭാഗവതസന്ദേശം നല്‍കും. സത്രസമിതി സെക്രട്ടറി ടി.ജി. പത്മനാഭന് നായര്‍ പുരസ്കാരജേതാക്കളെ പരിചയപ്പെടുത്തും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ സത്രനിര്‍വ്വഹണ സമിതി വൈസ് ചെയര്മാന് കെ.ജി. ശ്രീധരപ്പണിക്കര്‍ എന്നിവര്‍ പുരസ്കാര സമര്‍പ്പണം നടത്തും. സത്രസമിതി പ്രസിഡന്റ് എം.കെ. കുട്ടപ്പന് മേനോന് വിഗ്രഹ സമര്‍പ്പണം നടത്തും. ചെയര്മാന് ടി.കെ.എ. നായര്‍ അദ്ധ്യക്ഷത വഹിക്കും. നിത്യേന സത്രവേദിയില്‍ ആയിരക്കണക്കിന് ഭക്തരാണ് എത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: