കളഞ്ഞുകിട്ടിയ ബാഗ് തിരികെ നല്‍കി

Saturday 26 December 2015 9:05 pm IST

അമ്പലപ്പുഴ: കളഞ്ഞുകിട്ടിയ പണവും സ്വര്‍ണവുമടങ്ങിയ ൂബാഗ് തിരികെ നല്‍കി ഒരുകൂട്ടം യുവാക്കള്‍ മാതൃകയായി. പോലീസിന്റെ ഇടപെടലിനെത്തുടര്‍ന്ന് ഇവ യഥാര്‍ത്ഥ ഉടമസ്ഥര്‍ക്ക് കൈമാറി. പച്ച ചെക്കിടിക്കാട് തെക്കേത്തലക്കല്‍ മൂലക്കല്‍ ജെന്‍സണ്‍ ജോയിയുടെ ഭാര്യ ജിറ്റി ജോസഫിന്റെ ഒരുലക്ഷത്തി ഇരുപതിനായിരം രൂപയും 15 പവന്‍ സ്വര്‍ണവും പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളും അടങ്ങിയ ബാഗാണ് യാത്രാമദ്ധ്യേ നഷ്ടപ്പെട്ടത്. ഓട്ടോടാക്‌സിയില്‍ നിന്നും ബാഗ് റോഡില്‍ വീഴുന്നതു കണ്ട തിരുവനന്തപുരം കാട്ടാക്കട ലക്ഷ്മീഭവനം പ്രശാന്ത്, തിരുത്തറത്തലവീട് രഞ്ജിത്ത്, സുഹൃത്തുക്കളായ സന്തോഷ്, വിവേക് എന്നിവര്‍ ബാഗ് അമ്പലപ്പുഴ പോലീസിനു കൈമാറി. ബാഗിലുണ്ടായിരുന്ന ഖത്തറിലെ ഫോണ്‍നമ്പറില്‍ ബന്ധപ്പെട്ട് ഉടമസ്ഥയുടെ നമ്പര്‍ പോലീസ് ശേഖരിച്ചു. ബാഗ് നഷ്ടപ്പെട്ടവിവരം ജിറ്റി എടത്വ പോലീസില്‍ അറിയിച്ചിരുന്നു. രാത്രിയോടെ അമ്പലപ്പുഴ സ്റ്റേഷനിലെത്തിയ ജിറ്റിക്ക് എസ്‌ഐ ജെ. നിസാമുദ്ദീന്‍ ബാഗ് ജിറ്റിക്ക് കൈമാറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.