തൊണ്ടിക്കുഴ: ഇടവെട്ടി പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ കര്‍ഷകര്‍ക്കായി അനുവദിച്ച കൊയ്ത്ത് യന്ത്രം ഉപേക്ഷിച്ച നിലയില്‍. പേരിനു പോലും നെല്‍പ്പാടം ഇല്ലാത്ത വാര്‍ഡിലാണ് തുരുമ്പെടുത്തും കാടു കയറിയും യന്ത്രം നശിക്കുന്നത്. പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ തൊണ്ടിക്കുഴയ്ക്കാണ് കൊയ്ത് യന്ത്രം അനുവദിച്ചത്. രണ്ട് വര്‍ഷം മുന്‍പ് അനുവദിച്ച യന്ത്രമാണ് ഒരിക്കല്‍ പോലും വയലു കാണാതെ നശിക്കുന്നത്. തൊണ്ടിക്കുഴ കുന്നുംപുറത്ത് ഒരു പറമ്പിലാണ് യന്ത്രം ഇപ്പോള്‍ കിടക്കുന്നത്. ലക്ഷക്കണക്കിന് രൂപ വില വരുന്ന കൊയ്ത്ത് യന്ത്രം നശിക്കുമ്പോഴും അധികൃതര്‍ക്ക് അനക്കമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: