മൂന്നാര്‍: പിടിച്ചുപറിക്കേസില്‍ പിടിയിലായ പ്രതി ജയിലിന് മുന്നില്‍ വച്ച് രക്ഷപെട്ടു. മൂന്നാര്‍ ന്യൂ കോളനി സ്വദേശി മണിയാണ് പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ടത്. കോടതി റിമാന്റില്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശിച്ച പ്രതിയെ ജഡ്ജിയുടെ മുന്നില്‍ നിന്നും ദേവികുളം ജയിലിന് മുന്നിലെത്തിച്ചപ്പോഴാണ് രക്ഷപെട്ടത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്നലെ ഉച്ചയോടെ പോതമേട് വച്ച് പ്രതിയെ ദേവികുളം പോലീസ് പിടികൂടി. ഇയാളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: