തിരുവാതിര മഹോത്സവം ആഘോഷിച്ചു

Saturday 26 December 2015 9:50 pm IST

 വാടേരി ശിവക്ഷേത്രത്തില്‍ തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ ഹോമം മാനന്തവാടി: വാടേരി ശിവക്ഷേത്രത്തില്‍ തിരുവാതിര മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അഷ്ടദ്രവ്യ ഗണപതിഹോമം, ഏകദശ മഹാരുദ്രാഭിഷേകം, മഹാമൃത്യുഞ്ജയ ഹോമം എന്നിവ ഇതോടൊപ്പം നടത്തി. തന്ത്രി പുതുമന മധു നമ്പൂതിരി, കൊറ്റിവട്ടത്ത് കിരണ്‍ ശങ്കര്‍ നമ്പൂതിരി, മേല്‍ശാന്തി പുറഞ്ചേരി പ്രകാശന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മരനെല്ലി അഭിലാഷ് നമ്പൂതിരി, പി.ടി. മനോഹരന്‍ എമ്പ്രാന്തിരി എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. സി.എം. വത്സന്‍, വി.ആര്‍. മണി, സി.കെ. ശ്രീധരന്‍, ടി.കെ. ഉണ്ണി, എം. വി. സുരേന്ദ്രന്‍, പി.പി. സുരേഷ്‌കുമാര്‍, ഗിരിജ ശശി, ഇ.കെ. അജിതകുമാരി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.