കിങ്സ്റ്റണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇംഗ്ലണ്ട് പൊരുതുന്നു. മഴ ഇടങ്കോലിട്ട മത്സരത്തില്‍ ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സില്‍. നിക്ക് ക്രോംപ്ടണും (63), ബെന്സ്റ്റോക്സും (അഞ്ച്) ക്രീസില്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടിവന്ന ഇംഗ്ലണ്ടിന് ഓപ്പണറും നായകനുമായ അലിസ്റ്റര്‍ കുക്കിനെ തുടക്കത്തിലെ നഷ്ടം.
അക്കൗണ്ട് തുറക്കാനനുവദിക്കാതെ കുക്കിനെ ഡെയ്ല്‍ സ്റ്റെയ്ന് മടക്കി. ഓപ്പണര്‍ ആദം ഹെയ്ല്‍സും (10) സ്റ്റെയ്ന് ഇര. മികച്ച രീതിയില്‍ ബാറ്റേന്തിയ ജോ റൂട്ടിനെ (24) ഓഫ് സ്പിന്നര്‍ ഡെയ്ന്‍ പെയ്ഡ്റ്റും പറഞ്ഞുവിട്ടു. പിന്നീട് ക്രോംപ്ടണും ജയിംസ് ടെയ്ലറും (70)ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം. ഒടുവില്‍ കളിയവസാനിക്കാന്‍ ഓവറുകള്‍ ശേഷിക്കെ ടെയ്ലറെ മടക്കി സ്റ്റെയ്ന് കൂട്ടുകെട്ട് പൊളിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: