ക്ഷേത്രഭണ്ഡാരവും കടകളും കുത്തിത്തുറന്ന് മോഷണം

Saturday 26 December 2015 10:42 pm IST

കടുത്തുരുത്തി: കടുത്തുരുത്തി-കല്ലറ റൂട്ടില്‍ കപിക്കാട് പ്രവര്‍ത്തിക്കുന്ന ദേവീ സ്റ്റോഴ്‌സ്, രമ്യ സ്റ്റോഴ്‌സ് എന്നീ കടകളിലും കപിക്കാട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും വെള്ളിയാഴ്ച രാത്രി മോഷണം നടന്നു. കടകളില്‍നിന്ന് പണവും സാധനങ്ങളും മോഷ്ടിക്കുകയും നിരവധി സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്നാണ് പണം അപഹരിച്ചു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ആയാംകുടി ഏഴുമാന്തുരുത്ത് യൂണിറ്റ് അംഗങ്ങളായ ടി.എന്‍. നാരായണന്‍നായര്‍, രമണന്‍ കപിക്കാട് എന്നിവരുടെ കടകളിലാണ് മോഷണം നടന്നത്. വ്യാപാരികളുടെ പരാതിയില്‍ കടുത്തുരുത്തി പോലീസ് കേസെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.