ശബരിമല തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞ് പത്തു പേര്‍ക്ക് പരിക്ക്

Saturday 26 December 2015 10:47 pm IST

കാഞ്ഞിരപ്പള്ളി: ശബരിമല തീര്‍ത്ഥാടകരുടെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്തു പേര്‍ക്ക് പരിക്ക്. പരിക്കേറ്റവര്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷകള്‍ നല്‍കിയ വിട്ടയ്ച്ചു. വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെ കാഞ്ഞിരപ്പള്ളി-എരുമേലി തീര്‍ത്ഥാടന പാതയില്‍ കുളപ്പുറം പാലത്തിനോടു ചേര്‍ന്നായിരുന്നു അപകടം. അമിത വേഗതയിലായിരുന്ന ബസ് വളവില്‍ നിയന്ത്രണം വിട്ടു പാലത്തിന്റെ സമീപം മറിയുകയിരുന്നു.സേലത്തുനിന്നും ശബരിമല തീര്‍ത്ഥാടനത്തിനായി പുറപ്പെട്ട 44 അംഗ സംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് മറിഞ്ഞതിന് തൊട്ടടുത്ത് 11 കെ വി വൈദ്യുതി തൂണും, തോടും ഉണ്ടായിരുന്നു. ബസിന്റെ പിന്‍വശത്തെ ചില്ല് പൊട്ടിച്ചാണ് തീര്‍ത്ഥാടകറെ പുറത്തെത്തിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.