സുരേഷ് ഗോപി കാന്‍ഫെയറില്‍

Saturday 26 December 2015 11:19 pm IST

കണ്ണൂര്‍: കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ചുള്ള കാന്‍ഫെയര്‍ 2015 പ്രദര്‍ശന നിഗരിയില്‍ ജില്ലാപോലീസിന്റെയും മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന മൃത്യുഞ്ജയ-2016 ട്രാഫിക് ബോധവല്‍ക്കരണ പരിപാടി നടന്‍ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ പോലീസിലെ സാഹിത്യ പ്രതിഭ സി.ഐ.കെ.വി.ബാബുവിനെ ആദരിക്കുകയും ആദുരമിത്രം പദ്ധതിയുടെ ഭാഗമായി രോഗികള്‍ക്ക് സഹായധനം നല്‍കുകയും ചെയ്തു. ഡിഐജി ദിനേന്ദ്ര കശ്യപ് അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി ഉണ്ണിരാജ, കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി.ലത, കണ്ണൂര്‍ എഡിഎം ഒ.മുഹമ്മദ് അസ്ലം, മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി പ്രസിഡണ്ട് ഡി.കൃഷ്ണനാഥപൈ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. തുടര്‍ന്ന് പ്രദര്‍ശന നഗരിയില്‍ കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ തുടങ്ങുന്ന കാന്‍സര്‍ പവലിയന്റെ ഉദ്ഘാടനം സുരേഷ് ഗോപി നിര്‍വ്വഹിച്ചു. കാന്‍സര്‍ പവലിയനില്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷം 4 മണിമുതല്‍ 6 മണിവരെ ഗര്‍ഭാശയ ഗള കാന്‍സര്‍ പരിശോധന ഉണ്ടായിരിക്കും. ലളിതവും വേദന രഹിതവുമായ പരിശോധന കേവലം 5 മിനിറ്റ് മാത്രം വേണ്ടതും പരിശോധനാ ഫലം ഉടന്‍ നല്‍കുന്നതുമാണ്. ഇത് കൂടാതെ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ യുവ വിമുക്തി വിഭാഗം കുട്ടികള്‍ നേതൃത്വം നല്‍കുന്ന ജീവതശൈലീ രോഗ ക്ലിനിക്കും ഉണ്ടായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.