വയത്തൂര്‍ കാലിയാര്‍ ഊട്ട് മഹോത്സവം ജനുവരി 13 മുതല്‍ 26 വരെ

Saturday 26 December 2015 11:18 pm IST

ഇരിട്ടി : വൈവിധ്യ പൂര്‍ണ്ണമായ ഏറെ ആചാരാനുഷ്ടാനങ്ങള്‍ ഇഴചേര്‍ന്ന മലയാളികളും കുടകരും ചേര്‍ന്ന് നടത്തി വരുന്ന വടക്കേ മലബാറിലെ പ്രശസ്ത ശൈവാലയമായ ഉളിക്കല്‍ വയത്തൂര്‍ കാലിയാര്‍ മഹാദേവ ക്ഷേത്രത്തിലെ ഊട്ട് മഹോത്സവം ജനുവരി 13 മുതല്‍ 26 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് 13ന് വൈകുന്നേരം തിരുവത്താഴത്തിന് അരിയളവ് നടക്കും. കുടകിലെ സ്ഥാനികരായ പുഗ്ഗേര മനക്കാരുടെ അരിയളവു 22ന് രാവിലെ യാണ് നടക്കുക. 23ന് രാവിലെ കുടക് ദേശവാസികളുടെ അരിയളവുംരാത്രി ഹരിജനങ്ങളുടെ കാഴ്ച വരവും നടക്കും. 24ന് വിവിധ മഠങ്ങളില്‍ നിന്നുമുള്ള നെയ്യമൃത് എഴുന്നള്ളിപ്പ്, ഉച്ചക്ക് തിടമ്പ് നൃത്തം വൈകുന്നേരം പടിയൂര്‍ ദേശവാസികളുടെ ഓമന കാഴ്ചവരവ് എന്നിവയും ഉണ്ടാവും. 25ന് രാവിലെ നെയ്യാട്ടം, കുടക് കോമരങ്ങളുടെ കൂടിക്കാഴ്ച 26ന് രാവിലെ പള്ളിവേട്ട എഴുന്നള്ളത്ത്, തിടമ്പ് നൃത്തം എന്നിവയും നടക്കും. ഉത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസങ്ങളിലും വിവിധ കലാ സാംസ്‌കാരിക പരിപാടികളും ക്ഷേത്രത്തില്‍ നടക്കും. 15ന് രാത്രി 7മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി കെ.ടി. ദേവീദാസന്‍ നമ്പ്യാര്‍ അദ്ധ്യക്ഷത വഹിക്കും. ഡോ. എം.പി. ചന്ദ്രാംഗദന്‍ ഉദ്ഘാടകനായിരിക്കും. തുടര്‍ന്ന് കലാമണ്ഡലം മഹേന്ദ്രന്‍ അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍ അരങ്ങേറും. 16ന് വൈകുന്നേരം 6.30ന് ഭജന തുടര്‍ന്ന് പാഠകം, 17ന് രാത്രി 7ന് ശിവോഹം നൃത്താവതരണം, 18ന് വൈകുന്നേരം 6.30ന് കണ്ണൂര്‍ അമൃതാനന്ദമയി മഠം അധിപതി സ്വാമി അമൃത കൃപാനന്ദ പുരിയുടെ പ്രഭാഷണം, 19ന് വൈകുന്നേരം 6.30ന് നൃത്ത നൃത്ത്യങ്ങള്‍, തുടര്‍ന്ന് കലാമണ്ഡലം മാണി മാധവ ചാക്ക്യാര്‍ അവതരിപ്പിക്കുന്ന ചാക്ക്യാര്‍ കൂത്ത്, 20ന് 7മണിക്ക് നൃത്ത നൃത്യങ്ങള്‍, 21ന് 7.30ന് നാടോടി നൃത്തം തുടര്‍ന്ന് മാജിക് ഷോ, വില്‍ കലാമേള, 22ന് രാത്രി 7.30ന് ക്ലാസ്സിക്കല്‍ ഡാന്‍സ്, തുടര്‍ന്ന് നാട്ടരങ്ങ് നാടന്‍ പാട്ടുകള്‍ എന്നിവ നടക്കും. 23ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കേന്ദ്ര നിയമകാര്യ വകുപ്പ് മന്ത്രി സദാനന്ദ ഗൌഡ ഉദ്ഘാടനം ചെയ്യും. ഗ്രാമ വികസന വകുപ്പ് മന്ത്രി കെ.സി. ജോസഫ് അദ്ധ്യക്ഷത വഹിക്കും. കര്‍ണ്ണാടക എം.പി. പ്രതാപ് സിംഹന്‍ , അഡ്വ.സണ്ണി ജോസഫ് എം എല്‍ എ , മലബാര്‍ ദേവസ്വംബോര്‍ഡ് ചെയര്‍മാന്‍ സജീവ് മാറോളി, കൈരാതി കിരാത ക്ഷേത്രം പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി അലക്‌സാണ്ടര്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ശ്രീവേഷ്‌കര്‍ അവതരിപ്പിക്കുന്ന വണ്‍മാന്‍ ഷോ, മീനങ്ങാടി രാഗം ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള എന്നിവയും നടക്കും. 24ന് വൈകുന്നേരം 7.30ന് അഡ്വ. എ.വി.കേശവന്റെ ആദ്ധ്യാത്മിക പ്രഭാഷണവും, തുടര്‍ന്ന് തിരുവനന്തപുരം സരോവര അവതരിപ്പിക്കുന്ന വൈകുണ്ഡനാഥന്‍ നൃത്ത സംഗീത നാടകം അരങ്ങേറും . പത്ര സമ്മേളനത്തില്‍ ഭാരവാഹികളായ ബി. ദിവാകരന്‍, രാമകൃഷ്ണന്‍ തെനിശ്ശേരി, കെ.വി. ഗോവിന്ദന്‍, ടി.എസ്. പ്രദീപ്, സി.കെ. സതീശന്‍, രവീന്ദ്രന്‍ മുതലക്കുഴി, വി.കെ. കൃഷ്ണന്‍ മാസ്റ്റര്‍, കെ.സി. നാരായണന്‍, അനീഷ് കോളിത്തട്ട് , പ്രതീപന്‍ വലിയവീട്ടില്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.