ലൈസന്‍സ് ഇല്ലാത്ത തോക്കും തിരകളും പിടികൂടി ഒരാള്‍ അറസ്റ്റില്‍

Saturday 26 December 2015 11:20 pm IST

ഇരിട്ടി: മോട്ടോര്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആളില്‍ നിന്നും ലൈസന്‍സില്ലാത്ത ഒറ്റക്കുഴല്‍ നാടന്‍തോക്കും രണ്ടു തിരകളും പിടികൂടി. പടിയൂര്‍ സ്വദേശി മുണ്ടക്കല്‍ ഹൌസില്‍ ബിജു ജോസഫ് (42)നെയാണ് തോക്കും തിരകളുമായി ഫോറസ്റ്റ് സംഘം പിടികൂടി അറസ്റ്റ് ചെയ്തത്. ഡിഎഫ ഒവിനു ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെ തളിപ്പറമ്പ് ഇരിട്ടി റോഡില്‍ പെരുമ്പറമ്പില്‍ വെച്ചാണ് ശനിയാഴ്ച ഉച്ചയോടെ ഇയാള്‍ പിടിയിലാവുന്നത്. തോക്ക് മൂന്ന് ഭാഗങ്ങളാക്കി പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞ് ബൈക്കില്‍ സൂക്ഷിച്ച നിലയിലായിരുന്നു. റയിഞ്ച് ഓഫീസര്‍ വി. രതീശന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മനോഹരന്‍ കോട്ടാത്ത്, ബീറ്റ് ഓഫീസര്‍മാരായ എം.മനോജ്, പി.വി.സജിത്ത്, ഹരിശങ്കര്‍, വാച്ചര്‍മാരായ അശികന്‍, വിനോദ്, ഗണേഷ്, കൃഷ്ണന്‍കുട്ടി എന്നിവരാണ് പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയേയും പിടികൂടിയ തോക്കും തിരകളും, പ്രതി സഞ്ചരിച്ച മോട്ടോര്‍ ബൈക്കും പിന്നീട് ഇരിട്ടി പോലീസിന് കൈമാറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.