ശാസ്ത്രജ്ഞരും മാധ്യമപ്രവര്‍ത്തകരും യോജിച്ച് പ്രവര്‍ത്തിക്കണം

Saturday 26 December 2015 11:22 pm IST

കണ്ണൂര്‍: ശാസ്ത്ര ഗവേഷണരംഗത്തും സര്‍വ്വകലാശാലകളിലും നടക്കുന്ന ശാസ്ത്രപ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലേക്ക് എത്തിക്കുന്നതിന് ശാസ്ത്രജ്ഞരും മാധ്യമപ്രവര്‍ത്തകരും യോജിച്ച് പ്രവര്‍ത്തിച്ചാലേ ഇത് സാധ്യമാകൂ എന്ന് കേരളശാസ്ത്രസാങ്കേതികപരിസ്ഥിതി കൗണ്‍സിലിലെ മീഡിയ കണ്‍സള്‍ട്ടന്റ് എ. പ്രഭാകരന്‍ പ്രസ്താവിച്ചു. അച്ചടി, ഇലക്‌ട്രോണിക് നവമാധ്യമങ്ങളെ യുവജനങ്ങള്‍ ശാസ്ത്ര സന്ദേശങ്ങള്‍ ലക്ഷ്യമാക്കി ആശ്രയിക്കുന്നുണ്ട്. ഇന്നത്തെ തലമുറ പുതിയ മാധ്യമങ്ങളിലെ ശാസ്ത്രപ്രവര്‍ത്തനങ്ങളെയാണ് ഏറെ സ്വാഗതം ചെയ്യുന്നത്. മാധ്യമങ്ങളും സയന്‍സ് കമ്മ്യൂണിക്കേഷനും എന്ന വിഷയത്തെക്കുറിച്ച് കേരളശാസ്ത്രസാങ്കേതികപരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തേടെ സയന്‍സ് പാര്‍ക്ക് നടത്തിയ ശാസ്ത്രമുകുളം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സയന്‍സ് പാര്‍ക്ക് ഡയരക്ടര്‍ പളളിയറ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.