വിരണ്ടോടിയ ആന നാട്ടില്‍ ഭീതിപടര്‍ത്തി

Sunday 27 December 2015 8:20 pm IST

ചേര്‍ത്തല: വിരണ്ടോടിയ ആന നാട്ടുകാരില്‍ ഭീതിപടര്‍ത്തി.മൂന്നുമണിക്കൂറോളം ആനയുടെ മുകളില്‍ കുടുങ്ങിപോയ പാപ്പാന്‍ അത്ഭുതകരമായിരക്ഷപ്പെട്ടു. ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം.കടക്കരപ്പള്ളി കൊട്ടാരംക്ഷേത്രത്തില്‍ നിന്നും ദേശീയപാതയിലൂടെ നടത്തികൊണ്ടുവരുകയായിരുന്ന ആനയെ പുറകെ വരുകയായിരുന്ന ചകിരി കയറ്റിവന്ന ലോറി ഉരസിയതായി പറയുന്നു. ഇതേ തുടര്‍ന്ന് പരിഭ്രാന്തിയിലായ ആന റെയില്‍വേസ്റ്റേഷനു സമീപമുള്ള പുരയിടത്തിലേക്ക് ഓടി കയറുകയായിരുന്നു. അവിടെയുണ്ടായിരുന്ന കൃഷികളൊക്കെ ആന നശിപ്പിച്ചു. ആനയുടെ മുകളില്‍ കുടുങ്ങിപോയ പാപ്പാന്‍കിണഞ്ഞുശ്രമിച്ചിട്ടും താഴെ ഇറങ്ങാന്‍ കഴിഞ്ഞില്ല. വിവരമറിഞ്ഞ് നാട്ടുകാരും പോലീസും സ്ഥലെത്തെത്തി. ദേശീയപാതയിലും വാഹനഗതാഗതം തടസപ്പെട്ടു. മണിക്കൂറുകള്‍ ശ്രമിച്ചിട്ടും ആന വഴങ്ങിയില്ല. ഇതിനിടയില്‍ രണ്ടാംപാപ്പാന്‍ സമര്‍ത്ഥമായി സമീപമുള്ള തെങ്ങില്‍ ആനയെ ചങ്ങലയുമായി ബന്ധിക്കുകയായിരുന്നു. മൂന്നുമണിക്കൂറോളം ആനയുടെ മുകളില്‍ കുടുങ്ങിപോയ പാപ്പാന്‍ ആനയെ തളച്ചതിനുശേഷമാണ് രക്ഷപ്പെടാനായത്. ആനയെ ഉത്സവസ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനായി വേളോര്‍വട്ടത്തിനു സമീപമുള്ളലോറിയിലേക്ക് കയറ്റുന്നതിനായി നടത്തിക്കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. തളച്ച ആനയെ പിന്നീട് ലോറിയില്‍ കൊണ്ടുപോയി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.