ഇടുക്കി: വണ്ടന്മേട് പോലീസ് രണ്ട് കേസുകളില്‍ നിന്നായി 19 അംഗ ചീട്ടുകളി സംഘം പിടികൂടി. അന്യാര്‍തൊളുവില്‍ നിന്നും പുളിയന്മലയില് നിന്നുമാണ് സംഘം പിടിയിലാവുന്നത്. ആദ്യകേസില്‍ അന്യാര്‍തൊളു ഗാര്മീരിയ സ്കൂളിന് സമീപത്തെ ഏലക്കാട്ടില്‍ നിന്നും 12 പേരാണ് പിടിയിലായത്. ഇവരില്‍ നിന്നും 21000 ത്തോളം രൂപ പിടിച്ചെടുത്തു. പിടിയിലായവരെല്ലാം അന്യാര്‍തൊളു സ്വദേശികളാണ്. രണ്ടാമത്തെ കേസില്‍ പുളിയവന്മലയ്ക്ക് സമീപം ഏലത്തോട്ടത്തില്‍ നിന്നും 7 പേരാണ് പിടിയിലായത്. ഇവരില്‍ നിന്നും 2000 ത്തോളം രൂപ കണ്ടെടുത്തു. മേഖലയില്‍ ചീട്ടുകളി വ്യാപകമാകുന്നതായി മുമ്പും വ്യാപക പരാതി ഉണ്ടായിരുന്നു. ചീട്ടുകളി സംഘത്തെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് വണ്ടന്മേട് എസ്ഐ വര്‍ഗീസ്, പോലീസുകാരായ മധു, ജോഷി, സനല്‍, ഹരിദാസ്, സന്തോഷ്, ഗോപന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: