അടിമാലി: 250 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. അടിമാലി ഇരുന്നൂറേക്കര്‍ കൊച്ചുപറമ്പില്‍ ലൈജു(35)വിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇന്നലെ രാവിലെ 8 മണിയോടെ ഇരുന്നൂറേക്കര്‍ മില്ലുപടിയില്‍ വാട്ടകവീട്ടില് സൂക്ഷിച്ചിരുന്ന കഞ്ചാവാണ് സംഘം പിടിച്ചെടുത്തത്. രഹസ്യ വിവരത്തെതുടര്‍ന്ന് നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സക്വാഡ് സിഐ ജിന്‍സിന്റെ നേത്യത്വത്തില്‍ നടന്ന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍ കെ ഡി സജിമോന്‍ സിവില്‍ ഓഫിസാര്മാരായ ബിജു മാത്യു, നെഞ്ചു, സുധീഷ് കുമാര്‍, നെല്‍സണ്‍ മാത്യു, ശ്യാംകുമാര്‍ എന്നിവരും സംഘത്തിലുണ്ടയിരുന്നു. പ്രതിയെ ഇന്നലെ കട്ടപ്പന ഒന്നാം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജാരാക്കി റിമാന്‍ഡ് ചെയതു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: