ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

Sunday 27 December 2015 9:52 pm IST

പീരുമേട്: ഏലപ്പാറയ്ക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. ഏലപ്പാറ ടൈഫോര്‍ഡ് സ്വദേശി രവി(45) നാണ് പരിക്കേറ്റത്. ഏലപ്പാറയ്ക്കും മേമ്മലയ്ക്കും ഇടയ്ക്ക് വച്ചാണ് അമിതവേഗത്തിലെത്തിയ ബൈക്ക് കാറിലിടിച്ച് കയറിയത്. കോട്ടയത്ത് നിന്നും നെടുങ്കണ്ടം പോകുകയായിരുന്ന കാറും ഏലപ്പാറയില്‍ നിന്നും വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. കൈക്കും കാലിനും പൊട്ടലേറ്റ രവിയെ ഏലപ്പാറയിലെ പ്രാഥമിക ആശുപത്രിയില്‍ ചികിത്സയക്ക് ശേഷം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ഗതാഗതം ഭാഗീകമായി തടസ്സപ്പെട്ടിരിന്നു. പീരുമേട് പോലീസ് എത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. സംഭവത്തില്‍ പീരുമേട് പോലീസ് കേസെടുത്തു. നിത്യേന അപകടങ്ങള്‍ ഉണ്ടാകുന്ന പാതയാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.