ഹിന്ദുത്വത്തെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം; എസ് സേതുമാധവന്‍

Sunday 27 December 2015 9:53 pm IST

തൊടുപുഴ: ഹിന്ദുത്വത്തെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുകയാണെന്ന് രാഷ്ട്രീയ സ്വയം സേവക സംഘ് അഖില ഭാരതീയ പ്രത്യേക കാര്യകാരി ക്ഷണിതാവ് എസ് സേതുമാധവന്‍ അഭിപ്രായപ്പെട്ടു. തൊടുപുഴയില്‍ നടന്ന ആര്‍എസ്എസ് മൂവാറ്റുപുഴ സംഘജില്ല പ്രാഥമിക ശിക്ഷാവര്‍ഗ്ഗിന്റെ സമാപന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വബോധം രാജ്യത്ത് ആകെ ശക്തി പ്രാപിച്ചിരിക്കുകയാണ്. ഇതില്‍ വിളറിപൂണ്ട ചിലരാണ് ഇത് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഭാരതത്തെ ഏകീകരിക്കുന്ന ശക്തിയായി സംഘം ഇന്ന് മാറിയിരിക്കുകയാണ്. നാനാതുറകളിലേയും സര്‍വ്വോന്മുഖ ഭാവങ്ങള്‍ ഉള്‍കൊണ്ട് നാടിന്റെ പുരോഗതിക്കായി സംഘം സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗ്ഗിന്റെ സമാപന പരിപാടിയില്‍ നാഗാര്‍ജ്ജുന കമ്പനി അസ്സിസ്റ്റന്റ് ജന.മാനേജര്‍ ഡോ.സി എസ് കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സംഘചാലക് പ്രൊഫ.ഇ വി നാരായണന്‍, വര്‍ഗ്ഗ് അധികാരി എസ് സുധാകരന്‍ എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ 19ന് ആരംഭിച്ച ശിക്ഷാവര്‍ഗ്ഗ് ഇന്നലെ രാവിലെ സമാപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.