തിരുവനന്തപുരം: പുണ്യം പൂങ്കാവനത്തിനുള്ള വിശ്വഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗമായ ബജരംഗദളിന്റെ അഭിമുഖ്യത്തിൽ ഡിസംബർ 29ന് ശബരിമല പമ്പ ശുചീകരണം രാവിലെ 7ന് മാർഗ്ഗദർശ്ശക് മണ്ഡൽ കേരള സംസ്ഥാന ജനറൽ സെക്രട്ടറിയും എരുമേലി ആത്മബോധിനി ആശ്രമം മഠാധിപതിയുമായ സ്വാമി സത് സ്വരൂപാനന്ദ ഉത്ഘാടന കർമ്മം നിർവ്വഹിക്കും.
വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജേയിൻററ് സെക്രട്ടറി പി.ജി.കണ്ണൻ, ബജ്ഗദൾ സംസ്ഥാന സംയോജിക് വി.പി.രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിക്കും.പമ്പാ നദിയുംപരിസരവും കാനനപാതയും ഇരുവശവും ശബരിമലയുംപരിസരവും തുടങ്ങിയ പ്രദേശങ്ങളിൽ നാലു ബാച്ചായി തിരിച്ചാണ് ശുചീകരണ നടത്തുന്നത്. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ആയിരം പ്രവർത്തകർ ശുചീകരണത്തിൽ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: