കൊയിലാണ്ടി: അഞ്ചുദിവസങ്ങളിലായി കൊയിലാണ്ടിയില്‍ നടക്കുന്ന റവന്യൂ സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും. വൈകീട്ട് അഞ്ചിന് പ്രധാനവേദിയായ കൊയിലാണ്ടി ബോയ്സ് സ്കൂള്‍ അങ്കണത്തില്‍ മന്ത്രി ഡോ. എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്യും. 16 വേദികളിലായിട്ടാണ് മത്സരങ്ങള്‍. ഉദ്ഘാടനത്തിന്റെ ഭാഗമായി കലാ, സാംസ്കാരിക പരിപാടികളും നടക്കും. സ്റ്റേജ് ഇതര പരിപാടികള്‍ ഇന്നലെ ആരംഭിച്ചു.
ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, ഗവ. മാപ്പിള സ്കൂള്‍ കൊരയങ്ങാട് ക്ഷേത്ര മൈതാനി, ആന്തട്ട യു.പി സ്കൂള്‍, കോതമംഗലം ഗവ. എല്‍.പി സ്കൂള്‍, പഴയ ചിത്രടാക്കീസ് ഗ്രൗണ്ട്, ഐ.സി.എസ് സ്കൂള്‍, പഴയ സ്റ്റാന്റിനു പിന്നിലെ മൊയ്തീന് പള്ളി മൈതാനി എന്നിവ മുഖ്യ വേദിയാകും. കലോത്സവ മീഡിയാ സെന്റര്‍ കൊയിലാണ്ടി ബോയ്സ് സ്കൂളിലാണ് പ്രവര്‍ത്തിക്കുന്നത്.
17 സബ്ജില്ലകളില്‍ നിന്നായി ഒമ്പതിനായിരത്തോളം കലാ പ്രതിഭകള്‍ കലോത്സവത്തില്‍ പങ്കെടുക്കും. ഇതിനു പുറമെ അപ്പീലുമായെത്തുന്നവരും മത്സരത്തില്‍ മാറ്റുരയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: