കൊല്ലം; കേരളത്തിലെ സര്‍ക്കാര്‍ ജിവനകാര്ക്കും അദ്ധ്യാപകര്‍ക്കും ശമ്പള പരിഷ്കരണം നടപ്പിലാക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ജനുവരി 12ന് ഫെറ്റോ സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന് സംസ്ഥാന സെക്രട്ടറി എസ്. കെ.ജയകുമാര്‍ പറഞ്ഞു. ഫെറ്റോ ജില്ലാ കണ്വെന്ഷന് മസ്ദൂര്‍ ‘ഭവന് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പെന്ഷന് പ്രായം അറുപതാക്കി ഉയര്‍ത്തുക, തൊഴില്‍കരം എടുത്ത് കളയുക, തസ്തിക വെട്ടികുറയ്ക്കുവാനുള്ള നീക്കം ഉപേഷിക്കുക എന്നീ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അടിയന്തിരമായി നടപ്പിലാക്കാന്‍ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ് ബി.ബ്രിജേഷ് അദ്ധ്യക്ഷത വഹിച്ചു.ബിഎംഎസ് ജില്ലാ സെക്രട്ടറി റ്റി.രാജേന്ദ്രന്‍പിള്ള മുഖ്യപ്രഭാഷണം നടത്തി. എന്‍ജിഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി റ്റി.എന്‍.രമേശ്, ഗസറ്റഡ് ഓഫീസേഴ്സ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് ആര്.പി.മഹാദേവകുമാര്‍, പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന സെക്രട്ടറി എസ്.രാജേന്ദ്രന്‍പിള്ള, മുന്‍സിപ്പല്‍ എംപ്ലോയീസ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കുമാര്‍, എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് പി.വി.മനോജ്, പെന്‍ഷനേഴ്സ് സംഘ് ജില്ലാ സെക്രട്ടറി ഓമനക്കുട്ടന്‍പിള്ള എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. എന്‍ജിഒ സംഘ് മുന്‍സംസ്ഥാന പ്രസിഡന്റ് എം.എസ്. ശ്യാംകുമാര്‍ സമാപന പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എസ്.കെ.ദിലീപ്കുമാര് സ്വാഗതവും എന്‍ജിഒ സംഘ് ജില്ലാ സെക്രട്ടറി രാധാകൃഷ്ണപിള്ള നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: