തെരഞ്ഞെടുപ്പ് വിജയത്തില്‍ യുവാക്കള്‍ക്ക് മുഖ്യ പങ്ക്: അഡ്വ:ശങ്കര്‍റാം

Monday 28 December 2015 11:48 am IST

കൊല്ലം: തെരഞ്ഞെടുപ്പുകളില്‍ വിജയം നിര്‍ണയിക്കുന്നതില്‍ മുഖ്യ പങ്ക് യുവാക്കള്‍ക്കാണന്നും സമൂഹത്തിന്റെ നന്മതിന്മകളെ തിരിച്ചറിയാന്‍ ശേഷിയുള്ള പുതുതലമുറകള്‍ സൃഷ്ടിക്കപ്പെടുന്നതിലൂടെ നമ്മൂടെ നാട് ഉന്നതിയിലെത്തുമെന്നും ആര്‍എസ്എസ് പ്രാന്തീയ കാര്യകാരിസദസ്യന്‍ അഡ്വ.ശങ്കര്‍റാം പറഞ്ഞു. കടവൂര്‍ നീരാവില്‍ എസ്എന്‍ഡിപി എച്ച്എസ്എസില്‍ നടന്നുവന്ന ആര്‍എസ്എസ് കൊല്ലം മഹാനഗരത്തിന്റെ പ്രാഥമീകശിക്ഷാവര്‍ഗ്ഗിന്റെ പൊതു പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ന് യുവാക്കളില്ലാതെ അലയുന്ന കാഴ്ചയാണ് കണ്ട് വരുന്നത്. ആന്ന് ആര്‍എസ്എസ് പറഞ്ഞത് ഇന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നു. ഇന്ന് നാം കാണുന്ന കാഴ്ചകളെല്ലാം തന്നെ വരാന്‍പോകുന്ന മാറ്റത്തിന്റെ സൂചനകളാണ്. തെറ്റുകള്‍ ആവര്‍ത്തിച്ച് പോകുന്ന ഇടത്-വലത് മുന്നണി സംവിധാനം ഇല്ലാതാകുവാന്‍ അധികനാള്‍ എടുക്കില്ല. ആദര്‍ശപുരുഷന്‍മാരെ ബഹുമാനിക്കാന്‍ നോക്കുന്ന ഇക്കൂട്ടര്‍ അവരുടെ പാതകളെ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും നാടാണ് ഭാരതം. എല്ലാത്തിനെയും സ്വീകരിക്കുന്ന ഭരതീയ ദര്‍ശനങ്ങളില്‍ ഊന്നല്‍ നല്‍കുന്ന പ്രസ്ഥാനങ്ങള്‍ക്ക് മാത്രമേ നമ്മൂടെ നാട്ടില്‍ നിലനില്‍പ്പ് ഉണ്ടാവുകയുള്ളുവെന്ന് ഇടത്-വലത് മുന്നണികള്‍ മനസ്സിലാക്കി കഴിഞ്ഞു. ലോകത്തിന് മുന്നില്‍ മാര്ഗം തെളിക്കുന്ന ഭാരതത്തെയാണ് ഇന്ന് നാം കണ്ട് കൊണ്ടിരിക്കുന്നത്. ഗുരു സ്ഥാനത്ത് ഭാരതീയ ദര്‍ശനങ്ങള്‍ ഒരുക്കാലത്തും നാശമില്ലെന്നും ഇത് കാട്ടി തരുന്നുവെന്നും ശങ്കര്‍ റാം പറഞ്ഞു.വര്‍ഗ് കാര്യവാഹ് പ്രശാന്ത്,മഹാനഗര്‍ കാര്യവാഹ് സി.പ്രദീപ് എന്നിവര്‍ സന്നിഹിതരായിരുന്നു. പരിപാടിക്ക് മുമ്പ് കടവൂര്‍ പള്ളിവേട്ടചിറയില്‍ നിന്നുംമാരംഭിച്ച പഥ സഞ്ചലനം അഞ്ചാലുംമൂട് ടൗണ്‍ ചുറ്റി പരിപാടി സ്ഥലത്ത് സമാപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.