വടകര: വടകര നൂറ്റിപ്പത്ത് കെവി ബസ് സ്റ്റോപ്പിന് സമീപം ബഹളം നടക്കുന്നുണ്ട് എന്നറിഞ്ഞെത്തിയ പോലിസ് സംഘത്തെ ആക്രമിച്ച കേസില്‍ നാലുപേരെ അറസ്റ്റുചെയ്തു. പുത്തൂര്‍ കോട്ടെന്റവിട സുര്‍ജിത് (25), അടക്കതെരു അരയാക്കൂല്‍ താഴ സനല്‍ കുമാര്‍ (22), പുത്തൂര്‍ കുഴിചാലില്‍ ആദില്‍ (19), അരക്കിലാട് കുന്നത്ത് അമല്‍ കൃഷ്ണ (19) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രി നൂറ്റിപ്പത്തില് മദ്യപിച്ച് ഒരുകൂട്ടം ആളുകള്‍ ബഹളം വെക്കുന്ന വിവരം അറിഞ്ഞെത്തിയ എസ്ഐ അടക്കമുള്ള പോലിസ് സംഘത്തെയാണ് ആക്രമിച്ചത്. ഇവര്‍ക്കെതിരെ ആക്രമണത്തിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: